എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പുക: യാത്രക്കാരെ ഒഴിപ്പിച്ചു

9

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം.
മസ്‌ക്കറ്റ്-കൊച്ചി IX-442 വിമാനത്തില്‍ നിന്നാണ് പുക ഉയര്‍ന്നത്. വിമാനം റണ്‍വേയില്‍ പറക്കുന്നതിനായി തയ്യാറെടുത്ത് നില്‍ക്കുകയായിരുന്നുവെന്നാണ് വിവരം.
യാത്രക്കാരെ എമര്‍ജന്‍സി സ്ലൈഡുകളിലൂടെയാണ് ഇറക്കിയത്. 141 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

Advertisement

Advertisement