ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മൽസരിക്കാൻ ഇന്ത്യൻ വംശജ

17
8 / 100

യുണൈറ്റഡ് നാഷൻസ് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ വംശജ അറോറ ആകാംക്ഷ. നിലവിലെ ജനറൽ സെക്രട്ടറി ആന്റോണിയോ ഗുട്ടെറസ് തുടർച്ചയായ രണ്ടാം തവണയും മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് അറോറയുടെ പ്രഖ്യാപനം. 34കാരിയായ ഇവർ ഇപ്പോൾ യുനൈറ്റഡ് നാഷൺസ് ഡവലപ്‌മെന്റ് പദ്ധതിയുടെ ഓഡിറ്റ് കോർഡിനേറ്ററാണ്. 2022 ജനുവരിയിലാണ് സെക്രട്ടറി ജനറൽ തെരഞ്ഞെടുപ്പ്.

‘എന്റെ പദവിയിൽ ഇരിക്കുന്ന ആരും ഇങ്ങനെ മത്സരരംഗത്തിറങ്ങുമെന്ന് തോന്നുന്നില്ല. നമ്മുടെ ഊഴത്തിനായി കാത്തിരിക്കുകയെന്നതാണ്. ലോകം അതിന്റെ വഴിക്കു പോകുന്നതു നോക്കി തലതാഴ്ത്തി അംഗീകരിക്കുക എന്നതാണ് വിധി. 75 വർഷമായി യുഎൻ ലോകത്തോട് അതിന്റെ വാഗ്ദാനങ്ങൾ നിറവേറ്റിയിട്ടില്ല. അഭയാർത്ഥികൾ സംരക്ഷിക്കപ്പെട്ടിട്ടില്ല. മാനുഷിക സഹായങ്ങൾ പരിമിതമാണ്. സാങ്കേതിക വിദ്യയും പുതു ഭാവുകത്വങ്ങളും ഇല്ലാതായി. പുരോഗതിയിലേക്ക് നയിക്കുന്ന ഒരു യുഎന്നിനെ നാം അർഹിക്കുന്നുണ്ട്’ – സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വീഡിയോയിൽ അറോറ വ്യക്തമാക്കി.