കേരളത്തിലെ ഓട്ടോയുടെ ചിത്രം പങ്കുവെച്ച് പൗലോ കൊയ്‌ലോ; നന്ദി പറഞ്ഞ് മലയാളികള്‍

7

ആൽക്കെമിസ്റ്റ് എന്ന പേരിലുള്ള മലയാളിയുടെ ഓട്ടോയുടെ ചിത്രം പങ്കുവെച്ച് ലോകപ്രശസ്ത ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്ലോ. ഫോട്ടോയ്ക്ക് നന്ദി എന്ന കുറിപ്പോടു കൂടിയാണ് പൗലോ കൊയ്ലോ ഓട്ടോയുടെ ചിത്രം തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.ലോകത്തിൽ ഏറ്റവും വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളായ പൗലോ കൊയ്ലോയുടെ ഏറ്റവും വലിയ ഹിറ്റ് പുസ്തകമാണ് ആൽക്കെമിസ്റ്റ്. ഒരു ആധുനിക ക്ലാസ്സിക് ആയി വാഴ്ത്തപ്പെട്ട ഈ കൃതി 1988ലാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. പോർച്ചുഗീസ് ഭാഷയിൽ രചിക്കപ്പെട്ട ഈ നോവൽ 67 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ജീവിച്ചിരിക്കുന്ന ഒരു സാഹിത്യകാരന്റെ, ഏറ്റവുമധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതി എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടി. 150 രാജ്യങ്ങളിലായി 65 ദശലക്ഷത്തില്പരം കോപ്പികൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.