ടോക്കിയോയിൽ ഇന്ത്യയുടെ ആറാം മെഡൽ: പുനിയ ഇടിച്ചിട്ട് നേടി വെങ്കലം

16

ഒളിമ്പിക് ഗോദയിലെ സ്വർണ സ്വപ്നങ്ങൾ വീണുടഞ്ഞ വിഷമം വെങ്കല മെഡൽ പോരാട്ടത്തിലെ തകർപ്പൻ പ്രകടനത്തിലൂടെ ബജ്‌രംഗ് പൂനിയ തീർത്തു. സ്വർണമകന്നെങ്കിലും വെങ്കല മെഡൽ പോരാട്ടത്തിൽ ജയിച്ച ബജ്‌രംഗ് പൂനിയ ടോക്കിയോയിൽ ഇന്ത്യയുടെ ആറാം മെഡൽ സ്വന്തം പേരിലാക്കി. പുരുഷൻമാരുടെ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 65 കിലോ വിഭാഗത്തിലാണ് ബജ്‌രംഗ് പൂനിയ വെങ്കലം നേടിയത്. വെങ്കല മെഡൽ പോരാട്ടത്തിൽ കസഖ്സ്ഥാന്റെ ദൗലത്ത് നിയാസ്ബെക്കോവിനെയാണ് ബജ്‌രംഗ് പൂനിയ തറപറ്റിച്ചത്. 8–0 എന്ന സ്കോറിനാണ് പൂനിയയുടെ വിജയം.