ബെക്സ് കൃഷ്ണൻ ഉടൻ നാട്ടിലെത്തും: മടങ്ങാനുള്ള ഔട്ട്പാസ് ലഭിച്ചു; നടപടിക്രമങ്ങൾ പൂർത്തിയാക്കി യാത്ര തിരിക്കുമെന്ന് ലുലു ഗ്രൂപ്പ്

15

വധശിക്ഷയില്‍ നിന്ന് മോചിതനായ തൃശൂർ മാള പുത്തൻചിറ സ്വദേശി ബെക്‌സ് കൃഷ്ണന് നാട്ടിലേക്ക് മടങ്ങി പോകുന്നതിനുള്ള ഔട്ട് പാസ് ലഭിച്ചു. യാത്രാരേഖകള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ബെക്‌സിനെ സന്ദര്‍ശിച്ചിരുന്നു. മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് തന്നെ ബെക്‌സ് നാട്ടിലേക്ക് പോകുമെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണികേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ പറഞ്ഞു.