മൂന്നാം തവണയും ഫിഫ അധ്യക്ഷനായി ഇൻഫാന്റിനോ

0

പകരക്കാരായി ആരും മത്സരിക്കാൻ ഇല്ലാതതിനെ തുടർന്ന് ജിയാനി ഇൻഫാന്റിനോ മൂന്നാം തവണയും ഫിഫ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.

Advertisement

പദവിയിലേക്ക് ഇൻഫാന്റിനോ ഒഴികെ മറ്റാരും പത്രിക നൽകിയിരുന്നില്ല. 2026 വരെയാണ് കാലാവധി. 52 കാരനായ ഇദ്ദേഹം 2016 ൽ സെപ്പ് ബ്ലാറ്ററുടെ പിൻഗാമിയായാണ് ലോക ഫുട്‌ബോൾ ഭരണസമിതിയുടെ തലവനാകുന്നത്.

2015ൽ അഴിമതി ആരോപണത്തെ തുടർന്ന് വിലക്ക് നേരിടുന്നതു വരെ 17 വർഷം ഫിഫ പ്രസിഡന്റായിരുന്നു ബ്ലാറ്റർ.

Advertisement