ലാറ്റിനമേരിക്കയിൽ ചുവപ്പ് വസന്തം: കൊളംബിയയിൽ ഭരണം പിടിച്ചെടുത്ത് ഇടതുപക്ഷം; ഗസ്റ്റാവോ പെട്രോ പ്രസിഡൻറ്

6

കൊളംബിയയിൽ ഇടതുപക്ഷ സ്ഥാനാർഥി ഗസ്റ്റാവോ പെട്രോ പ്രസിഡൻറ് ആയി തെരഞ്ഞെടുക്കപ്പെട്ടു. കൊളംബിയയുടെ ദേശീയ സ്വാതന്ത്ര്യത്തിന്റെ 212 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇടതുപക്ഷ സ്ഥാനാർഥി പ്രസിഡന്റാകുന്നത്.

Advertisement

സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങൾ വാഗ്ദാനം ചെയ്തതാണ് ഗസ്താവോ പെട്രോ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നേടിട്ടത്. 62കാരനായ ഗസ്റ്റാവോ മെയ് 29നു നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ പെട്രോ 40.3 ശതമാനത്തിലധികം വോട്ടുവാങ്ങി മുന്നിലെത്തിയിരുന്നു. എതിർസ്ഥാനാർഥികളായ റൊഡോൾഫോ ഹെർണാണ്ടസിന് 28.2 ശതമാനം, ഫെഡറികോ ഗുട്ടിറെസിന് 23.9 ശതമാനം വോട്ടുമാണ് ലഭിച്ചത്. 54 ശതമാനം ആളുകൾ മാത്രമാണ് വോട്ടുരേഖപ്പെടുത്തിയത്. 3.9 കോടി വോട്ടർമാരിൽ 2.1 കോടിയാളുകൾ മാത്രം. പതിറ്റാണ്ടുകളായി തീവ്രവലതുപക്ഷം ഭരണം നടത്തുന്ന രാജ്യത്ത് ഇടതുപക്ഷത്തിന്റെ ശക്തമായ മുന്നേറ്റമാണ് പ്രകടമാകുന്നത്.

Advertisement