ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യു.എ.ഇയുടെ പുതിയ പ്രസിഡന്റ്

4

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യു.എ.ഇയുടെ പുതിയ പ്രസിഡന്റ്. ശനിയാഴ്ചയാണ് ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റായി ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തത്. 2004 നവംബര്‍ മുതല്‍ അബുദാബി കിരീടാവകാശിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. 2005 ജനുവരി മുതല്‍ യുഎഇ സായുധസേന ഉപസര്‍വ്വസൈന്യാധിപനായും ശൈഖ് മുഹമ്മദ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Advertisement
Advertisement