ഈജിപ്തിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 32 മരണം

6

ഈജിപ്തിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 32 മരണം. ഈജിപ്തിലെ സൊഹാഗിലാണ് അപകടം നടന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഈജിപ്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. 36ലധികം ആംബുലൻസുകളാണ് സ്ഥലത്ത് എത്തിയത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. 66 പേർക്ക് പരുക്കേറ്റു എന്നാണ് പ്രാഥമിക റിപ്പോർട്ട്.

അപകടത്തിൽ മൂന്ന് കമ്പാർട്ട്മെൻ്റുകൾ തകർന്നു എന്നാണ് പറയുന്നത്.