എം.ജി.എമ്മിനെ സ്വന്തമാക്കി ആമസോൺ

29

പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോ അയ എം.ജി.എം സ്റ്റുഡിയോസ് ഇനി ആമസോണിനു സ്വന്തം. 8.45 ബില്ല്യൺ ഡോളറിനാണ് ആമസോൺ എം.ജി.എമിനെ വാങ്ങിയത്. ഇതോടെ എംജിഎമിൻ്റെ സിനിമകളും സീരീസുകളും ആമസോണിനു ലഭിക്കും. നിലവിൽ എംജിഎമിൻ്റെ പ്രൊഡക്ഷനുകൾ നെറ്റ്ഫ്ലിക്സ്, ഡിസ്നി ഹോട്ട്സ്റ്റാർ തുടങ്ങിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലായി പരന്നുകിടക്കുകയാണ്.

1924ലാണ് എംജിഎം അഥവാ മെട്രോ ഗോൾഡ്‌വിൻ മേയർ സ്ഥാപിതമാവുന്നത്. ടോം ആൻഡ് ജെറി കാർട്ടൂൺ പരമ്പരകളാണ് പലർക്കും എംജിഎം എന്ന് കേൾക്കുമ്പോൾ ഓർമ വരുന്നത്. എന്നാൽ ജെയിംസ് ബോണ്ട് ചിത്രങ്ങളടക്കം 4000ഓളം സിനിമകളും 17000 ത്തോളം ടെലിവിഷൻ ഷോകളുമാണ് എംജിഎമിനുള്ളത്.

12 ആംഗ്രി മെൻ, റോക്കി, റേജിംഗ് ബുൾ, ഹോബിറ്റ്, സൈലൻസ് ഓഫ് ലാംപ്സ്, ദി പിങ്ക് പാന്തർ തുടങ്ങി സിനിമാ ക്ലാസിക്കുകളൊക്കെ എംജിഎമിനു സ്വന്തമാണ്. വൈക്കിങ്സ്, ഫാർഗോ തുടങ്ങിയ സീരീസുകളും എംജിഎം തന്നെ നിർമിച്ചതാണ്.