ലോകത്ത് കോവിഡ് വാക്സിൻ സ്വീകരിച്ച ആദ്യ പുരുഷൻ വില്യം ഷേക്‌സ്‌പിയർ അന്തരിച്ചു

71

ലോകത്ത് കോവിഡ് വാക്സിൻ സ്വീകരിച്ച ആദ്യത്തെ പുരുഷനും രണ്ടാമത്തെ വ്യക്തിയുമായിരുന്ന 81കാരൻ വില്യം ഷേക്‌സ്‌പിയർ മരിച്ചു. മറ്റ് ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് മരണം. 2020 ഡിസംബറിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കവൻറി ആൻഡ് വാർവിക്ഷൈറിൽ വെച്ചാണ് വില്യം ഷേക്‌സ്‌പിയർ ഫൈസർ-ബയോഎൻടെക് വാക്സിൻ സ്വീകരിച്ചത്. ലോകത്ത് ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ച വ്യക്തി 91കാരിയായ മാർഗരറ്റ് കീനൻ ആയിരുന്നു.

കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ ഒരു സംഭവമാണ് എന്നായിരുന്നു ഫൈസർ-ബയോഎൻടെക് വാക്സിൻ സ്വീകരിച്ചു കൊണ്ട് വില്യം ഷേക്‌സ്‌പിയർ പ്രതികരിച്ചത്. ‘ഇനി മുതൽ ഈ വാക്സിൻ നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും, അല്ലേ? ഇത് നമ്മുടെ ജീവിതത്തെയും ജീവിതരീതികളെയും മാറ്റിമറിക്കാൻ ആരംഭിച്ചിരിക്കുന്നു’ – കഴിഞ്ഞവർഷം അദ്ദേഹം പറഞ്ഞു.കോവിഡുമായി ബന്ധമില്ലാത്ത മറ്റ് ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് 81കാരനായ ഷേക്‌സ്‌പിയർ മരണത്തിന് കീഴടങ്ങിയത് എന്ന് കവൻറി കൗൺസിലർ ആയ ജെയ്ൻസ് ഇൻസ് മാധ്യമങ്ങളെ അറിയിച്ചു. കോവിഡ് 19 വാക്സിൻ സ്വീകരിച്ച അതേ ആശുപത്രിയിൽ വെച്ച് തന്നെയായിരുന്നു അന്ത്യവും.