യുവേഫ യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി സ്പാനിഷ് ക്ലബ്‌ വിയ്യാറയൽ

18

സ്പാനിഷ് ക്ലബായ വിയ്യാറയലിന് ചരിത്ര നിമിഷം. യൂറോപ്യൻ ക്ലബ് ഫുട്ബോൾ രംഗത്തെ രണ്ടാംനിരക്കാരുടെ വേദിയായ യുവേഫ യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി വിയ്യാറയൽ. ക്ലബിന്‍റെ 98 വർഷത്തെ ചരിത്രത്തിൽ ആദ്യ മേജർ കിരീടമാണിത്. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പെനാൽറ്റിയിൽ വീഴ്ത്തിയാണ് വിയ്യാറയൽ കിരീടത്തിൽ മുത്തമിട്ടത്.

നി​ശ്ചി​ത സ​മ​യ​ത്തും എ​ക്സ്ട്രാ മി​നി​റ്റി​ലും 1-1 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന മ​ത്സ​രം പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ 11-10 എ​ന്ന സ്കോ​റി​ലാ​ണ് വി​യ്യാ​റ​യ​ൽ വി​ജ​യി​ച്ച​ത്. വി​യ്യാ​റ​യ​ൽ പ​രി​ശീ​ല​ക​ൻ ഉ​നാ​യ് എം​റി​യു​ടെ നാ​ലാം യൂ​റോ​പ്പ ലീ​ഗ് കി​രീ​ട​മാ​ണി​ത്.

ഇ​ന്ന​ത്തെ ഫൈ​ന​ലി​ന് അ​റ്റാ​ക്കിം​ഗ് ലൈ​ന​പ്പു​മാ​യാ​ണ് ഒ​ലെ യു​ണൈ​റ്റ​ഡി​നെ ഇ​റ​ക്കി​യ​ത്. എ​ന്നാ​ൽ ക​ളി നി​യ​ന്ത്രി​ക്കാ​ൻ യു​ണൈ​റ്റ​ഡ് തു​ട​ക്ക​ത്തി​ൽ ത​ന്നെ ക​ഷ്ട​പ്പെ​ട്ടു. പി​ൻ നി​ര​യി​ൽ ക്യാ​പ്റ്റ​ൻ മ​ഗ്വ​യ​ർ ഇ​ല്ലാ​ത്ത​തും പ്ര​ശ്ന​മാ​യി.

ക​ളി​യി​ലെ ആ​ദ്യ അ​വ​സ​ര​ത്തി​ൽ ത​ന്നെ ഗോ​ൾ നേ​ടി​ക്കൊ​ണ്ട് വി​യ്യാ​റ​യ​ൽ ലീ​ഡ് എ​ടു​ത്തു. 29-ാം മി​നി​റ്റി​ൽ ഒ​രു ഫ്രീ​കി​കി​ക്കി​ൽ നി​ന്നാ​യൊ​രു​ന്നു വി​യ്യാ​റ​യ​ലി​ന്‍റെ ഗോ​ൾ. പ​രേ​ഹോ എ​ടു​ത്ത ഫ്രീ​കി​ക്ക് ജെ​റാ​ഡ് മൊ​റേ​നെ ല​ക്ഷ്യ​ത്തി​ൽ എ​ത്തി​ച്ചു. ഈ ​ഗോ​ളി​ന് ശേ​ഷം യു​ണൈ​റ്റ​ഡ് തു​ട​ർ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഗോ​ൾ അ​വ​സ​ര​ങ്ങ​ൾ പോ​ലും ആ​ദ്യ പ​കു​തി​യി​ൽ സൃ​ഷ്ടി​ക്കാ​ൻ യു​ണൈ​റ്റ​ഡി​നാ​യി​ല്ല.

ര​ണ്ടാം പ​കു​തി​യി​ൽ മാ​റ്റ​ങ്ങ​ളി​ല്ലാ​തെ ആ​ണ് യു​ണൈ​റ്റ​ഡ് ഇ​റ​ങ്ങി​യ​ത്. അ​റ്റാ​ക്ക് ചെ​യ്ത് തു​ട​ങ്ങി​യ യു​ണൈ​റ്റ​ഡ് അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ചു തു​ട​ങ്ങി. 55-ാം മി​നി​റ്റി​ൽ ക​വാ​നി​യി​ലൂ​ടെ യു​ണൈ​റ്റ​ഡ് സ​മ​നി​ല ഗോ​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

ഇ​തി​നു ശേ​ഷം ക​ളി പൂ​ർ​ണ്ണ​മാ​യും യു​ണൈ​റ്റ​ഡ് നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക് വ​ന്നു. 90 മി​നി​റ്റും യു​ണൈ​റ്റ​ഡ് വി​ജ​യ ഗോ​ളി​നാ​യി പൊ​രു​തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ക​ളി 1-1 നി​ല​യി​ൽ എ​ക്സ്ട്രാ ടൈ​മി​ലേ​ക്ക് ക​ട​ന്നു. ആ​ധി​ക സ​മ​യ​ത്തും ഇ​രു ടീ​മു​ക​ൾ​ക്കും വി​ജ​യ ഗോ​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തോ​ടെ മ​ത്സ​രം പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് എ​ത്തി.

പെ​നാ​ൽ​റ്റി​യി​ൽ ഇ​രു​ടീ​മി​ലെ​യും പ​ത്ത് താ​ര​ങ്ങ​ളും ല​ക്ഷ്യം ക​ണ്ട​ത്തോ​ടെ ഗോ​ൾ കീ​പ്പ​റു​ടെ ഊ​ഴ​മാ​യി. വി​യ്യാ​റ​യ​ൽ കീ​പ്പ​ർ പ​ന്ത് വ​ല​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ യു​ണൈ​റ്റ​ഡ് കീ​പ്പ​ർ ഡി​ഹ​യു​ടെ കി​ക്ക് പി​ഴ​ച്ചു. 11-10 എ​ന്ന സ്കോ​റി​ന് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് വി​ജ​യി​ച്ച് വി​യ്യാ​റ​യ​ൽ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടു.