പെലെയെ പിന്നിലാക്കി മെസ്സിയുടെ നേട്ടം: ഏറ്റവും കൂടുതൽ ഗോളടിക്കുന്ന താരമെന്ന റെക്കോർഡ് മെസ്സിക്ക്

18

ഇതിഹാസ താരം പെലെയുടെ റെക്കോര്‍ഡ് മറികടന്ന് ബാഴ്സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസി. ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന താരമെന്ന പെലെയുടെ റെക്കോഡാണ് മെസി മറികടന്നത്. 

റയല്‍ വല്ലഡോളിഡിനെതിരായ മത്സരത്തില്‍ 65ാം മിനിട്ടില്‍ നേടിയ ഗോളാണ് മെസിക്ക് റെക്കോര്‍ഡ് സമ്മാനിച്ചത്. ഇതോടെ ബാഴ്‌സയ്ക്കായി മെസ്സി നേടിയ ഗോളുകളുടെ എണ്ണം 644 ആയി. ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിനായി പെലെ നേടിയ 643 ഗോളിന്റെ റെക്കോഡാണ് മെസ്സി തിരുത്തിയത്‌