14 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് ഓസ്‌കര്‍. കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത ‘എലിഫന്റ് വിസ്പറേഴ്‌സ്’ മികച്ച ഡോക്യുമെന്ററി (ഹ്രസ്വ വിഷയം) വിഭാഗത്തിലാണ് പുരസ്‌കാരം നേടിയത്. മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. തമിഴ്‌നാട്ടിലെ ഗോത്രവിഭാഗത്തില്‍പെട്ട ബൊമ്മന്‍ ബെല്ല ദമ്പതികളുടെ ജീവിതമാണ് ഈ ഡോക്യുമെന്ററി. കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ബൊമ്മനും ബെല്ലയും. ഇവര്‍ വളര്‍ത്തുന്ന രഘു, അമ്മു എന്ന് പേരുള്ള രണ്ട് ആനക്കുട്ടികളാണ് കഥയുടെ കേന്ദ്രബിന്ദു. നാല്‍പ്പത് മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഇനിയുള്ള പ്രതീക്ഷ ആര്‍ആര്‍ ആറിലേക്കാണ്. നാട്ടു നാട്ടുവിന് പുരസ്‌കാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.പുരസ്കാര പ്രഖ്യാപനം തുടരുകയാണ്. രണ്ട് പുരസ്‌കാരങ്ങളാണ് ‘എവരിതിങ് എവരിവേര്‍ ആള്‍ അറ്റ് വണ്‍സ്’ സ്വന്തമാക്കിയിരിക്കുന്നത്. മികച്ച സഹനടന്‍, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലാണ് എവരിതിങ്ങിന് അവാര്‍ഡ്. മികച്ച സഹനടനായി കെ ഹുയ് ക്വാനിനെയും മികച്ച സഹനടിയായി ജേമി ലീ കര്‍ട്ടിസിനെയും തെരഞ്ഞെടുത്തു. മികച്ച ആനിമേഷന്‍ ചിത്രമായി ഗില്ലെര്‍മോ ഡെല്‍ ടോറോയുടെ പിനോക്കിയോ തെരഞ്ഞടുക്കപ്പെട്ടു. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ നവാല്‍നി, മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം ആയി ആന്‍ ഐറിഷ് ഗുഡ്‌ബൈ, മികച്ച ഛായാഗ്രാഹകനായി ഓള്‍ ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ടിന് ജെയിംസ് ഫ്രണ്ട് പുരസ്‌കാരം നേടി.മികച്ച മേക്കപ്പ്, ഹെയര്‍സ്‌റ്റൈല്‍ വിഭാഗത്തില്‍ ദി വെയ്ല്‍ എന്ന ചിത്രത്തിന് അഡ്രിയന്‍ മൊറോട്ട് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വസ്ത്രാലങ്കാരം റൂത്ത് കാര്‍ട്ടര്‍,ബ്ലാക്ക് പാന്തര്‍: വക്കണ്ട ഫോര്‍എവര്‍, മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം ആയി ആള്‍ ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട് (ജര്‍മന്‍), മികച്ച ആനിമേഷന്‍ ഷോര്‍ട്ട് ഫിലിം: ദി ബോയ്. ദി മോള്‍. ദി ഫോക്‌സ് ആന്‍ഡ് ദി ഹോഴ്‌സ്.
14 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് ഓസ്‌കര്‍; അഭിമാനമായി ‘എലിഫന്റ് വിസ്പറേഴ്‌സ്’
Advertisement
Advertisement