നാസയുടെ ചൊവ്വാദൗത്യപേടകം പെഴ്‌സെവറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി: ദൗത്യത്തിന് നേതൃത്വം നൽകിയത് ഇന്ത്യൻ വംശജ; ആദ്യ ദൃശ്യങ്ങൾ പുറത്ത്

16

നാസയുടെ ചൊവ്വാദൗത്യപേടകം പെഴ്‌സെവറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചേ 2.25നാണ് ആറു ചക്രങ്ങളുള്ള റോവര്‍ വിജയകരമായി ചൊവ്വ തൊട്ടത്.

ചൊവ്വയുടെ അന്തരീക്ഷത്തില്‍ 12,100 മൈല്‍ (19,500 കിലോമീറ്റര്‍) വേഗതയില്‍ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത മന്ദഗതിയിലാക്കി ചൊവ്വാ ഉപരിതലത്തിലിറക്കുകയായിരുന്നു. ചൊവ്വാ ഗ്രഹത്തിന്റെ മുന്‍കാലങ്ങളിലെ കാലാവസ്ഥയും ഗ്രഹശാസ്ത്രവും മനസ്സിലാക്കുകയാണ് റോവറിന്റെ ലക്ഷ്യം. 

ചൊവ്വയിലെ ജീവന്റെ തുടിപ്പ് കണ്ടെത്തുകയെന്നതാണ് നാസയുടെ ഈ ദൗത്യത്തിന്റെ തന്നെ സുപ്രധാന ലക്ഷ്യം.

48 കോടി കിലോമീറ്റർ സഞ്ചരിച്ചാണ് പേടകം ചുവന്ന ഗ്രഹത്തിലെത്തിയത്. 2020 ജൂലായ് 30-ന് ഫ്‌ലോറിഡയിലെ നാസയുടെ യു.എൽ.എ അറ്റ്ലസ്-541ൽ നിന്നാണ് ദൗത്യം ആരംഭിച്ചത്. ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലികോപ്റ്ററിനെയും റോവർ വഹിക്കുന്നുണ്ട്. 300 കോടി ഡോളറാണ് ആകെ ചെലവ്. ഇന്ത്യൻ വംശജയായ ഡോ.സ്വാതി മോഹനാണ് പെർസെവിറൻസ് ദൗത്യത്തിന്റെ ചുമതലവഹിച്ചത്.

ചൊവ്വയിലിറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെഴ്സെവറൻസ്. സോജണർ, ഓപ്പർച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവയാണ് മറ്റുള്ളവ.