ഓസ്‌കറില്‍ തിളങ്ങി ഇന്ത്യ: മികച്ച ഒറിജിനല്‍ വിഭാഗത്തില്‍ ആര്‍.ആര്‍.ആറിലെ നാട്ടുനാട്ടുവിന് പുരസ്‌കാരം;അവതാരകയായി ദീപിക

110

ഓസ്‌കറില്‍ തിളങ്ങി ഇന്ത്യ. മികച്ച ഒറിജിനല്‍ വിഭാഗത്തില്‍ ആര്‍.ആര്‍.ആറിലെ നാട്ടുനാട്ടു ഗാനം പുരസ്‌കാരം നേടി. കീരവാണി സംവിധാനം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസാണ്. ഇരുവരും പുരസ്‌കാരം ഏറ്റുവാങ്ങി. എ.ആര്‍ റഹ്മാന്റെ നേട്ടത്തിന് ശേഷം ആദ്യമായാണ് മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം ഇന്ത്യയിലേക്ക് എത്തുന്നത്.
മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാര – ദ എലഫന്റ് വിസ്പറേഴ്‌സ് സ്വന്തമാക്കി. കാര്‍ത്തികി ഗോള്‍സാല്‍വേസ് ആണ് സംവിധായിക. ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് എലിഫന്റ് വിസ്‌പേഴ്‌സിന്റെ പ്രമേയം.
മികച്ച ഒറിജിനല്‍ സോങ്- സംഗീത സംവിധായകന്‍, ചന്ദ്രബോസ് (രചന) (ആര്‍ആര്‍ആര്‍). എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ആര്‍ആര്‍. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഒറിജിനല്‍ സോങ്ങിനുള്ള പുരസ്‌കാരം ചിത്രം നേടിയിരുന്നു.

Advertisement

അവതാരകയായി ദീപികാ പദുക്കോണ്‍ എത്തിയപ്പോഴേ എന്താണ് വരാന്‍ പോകുന്നത് എന്നതിനേക്കുറിച്ച് കാണികള്‍ക്ക് ഏകദേശ ധാരണ കിട്ടിയിരുന്നു. അതിനെ ശരിവെയ്ക്കും വിധം തൊട്ടുപിന്നാലെ വന്നു ഈയടുത്ത കാലത്തെ ഏറ്റവും വലിയ ഹിറ്റ് ഗാനം, ആര്‍.ആര്‍.ആറിലെ നാട്ടുനാട്ടു.

സെന്‍സേഷണല്‍ ഗാനം എന്നാണ് ദീപിക നാട്ടു നാട്ടുവിനെ വിശേഷിപ്പിച്ചത്. ഗാനത്തേക്കുറിച്ചുള്ള ഓരോ പരാമര്‍ശത്തിലും കാണികളില്‍ നിന്ന് കയ്യടികള്‍ ഉയര്‍ന്നു. തന്റെ സംസാരം തടസപ്പെടുമോ എന്ന് ദീപികയ്ക്ക് പോലും തോന്നിയ സമയം. ചെറുവിവരണത്തിന് പിന്നാലെ ഗാനവുമായി രാഹുല്‍ സിപ്ലിഗഞ്ജും കാലഭൈരവയും. നൃത്തമാടാന്‍ അമേരിക്കന്‍ നര്‍ത്തകിയും നടിയുമായ ലോറന്‍ ഗോട്‌ലീബും സംഘവും. നൃത്തം അവസാനിച്ചയുടന്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് കലാകാരന്മാരെ ഏവരും അഭിനന്ദിച്ചത്.

ഒരു ഇന്ത്യന്‍ ഗാനത്തിന് ഒരു അന്താരാഷ്ട്രവേദിയില്‍ അടുത്ത കാലത്ത് കിട്ടുന്ന ഏറ്റവും മികച്ച പ്രതികരണവും ഇതുതന്നെയെന്ന് വിശേഷിപ്പിക്കാം. എം. എം. കീരവാണിക്ക് ലഭിച്ച ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന്റെ അഭിമാനത്തേരിലേറിയാണ് നാട്ടു നാട്ടു ഓസ്‌കര്‍ വേദിയിലുമെത്തിയത്. മികച്ച ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തില്‍ മത്സരത്തിനുമുണ്ട് നാട്ടുനാട്ടു. ലിറിക് വീഡിയോ ആയി ആദ്യമിറങ്ങിയ നാള്‍ മുതല്‍ രാം ചരണിന്റെയും ജൂനിയര്‍ എന്‍.ടി.ആറിന്റെയും നൃത്തച്ചുവടുകള്‍ തരംഗമായിരുന്നു.

65 മില്ല്യണിലേറെ പേരാണ് ഇതുവരെ ഗാനം കണ്ടത്. ചന്ദ്രബോസ് ആണ് ഗാനത്തിന്റെ വരികളെഴുതിയത്. പ്രേം രക്ഷിത് നൃത്തസംവിധാനവും നിര്‍വഹിച്ചു.

Advertisement