മൂന്ന് മാസമായി ദുബായിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശിയുടേത്

31

മൂന്ന് മാസമായി ദുബായിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. തൃശൂര്‍ ചെന്ത്രാപ്പിനി കോഴിത്തുമ്പ് മതിലകത്ത് വീട്ടില്‍ മുഹമ്മദ് നസീറിന്റെ (48) മൃതദേഹമാണ് തിരിച്ചറിഞ്ഞത്.
ഡിസംബറില്‍ മരിച്ച നസീറിന്റെ മൃതദേഹം ആളെ തിരിച്ചറിയാത്തതിനെത്തുടര്‍ന്ന് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പോലീസില്‍നിന്ന് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സാമൂഹികപ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി ഇടപെട്ടാണ് ബന്ധുക്കളെ കണ്ടെത്തിയത്. പിതാവ്: മുഹമ്മദ്. മാതാവ്: നബീസ. ഭാര്യ: ഷീബ.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

Advertisement
Advertisement