കുട്ടികളില്‍ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി ചൈന

9

കുട്ടികളില്‍ കൊറോണവാക് കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി ചൈന. ചൈനീസ് കമ്പനിയായ സിനോവാക് നിര്‍മിച്ച വാക്സിനായ കൊറോണവാക് വാക്‌സിനാണ് അുമതി നല്‍കിയിരിക്കുന്നത്. കുട്ടികളില്‍ വാക്‌സിന്‍ ഉപയോഗത്തിന് അനുമതി ലഭിച്ചതായി സിനോവാക് ചെയര്‍മാന്‍ യിന്‍ വെയ്ഡോങാണ് മാധ്യമങ്ങളെ അറിയിച്ചത്.

വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ സിനോവാക് പൂര്‍ത്തിയാക്കിയിരുന്നു. മൂന്നിനും 17നുമിടെ പ്രായമുള്ള നൂറുകണക്കിനുപേര്‍ പരീക്ഷണത്തിന്റെ ഭാഗമായതായി സിനോവാക് ചെയര്‍മാന്‍ അറിയിച്ചു. കുട്ടികളില്‍ വാക്‌സിന്‍ സുരക്ഷിതമാണെന്നും യിന്‍ വെയ്‌ഡോങ് അവകാശപ്പെട്ടു. അഞ്ച് വാക്സിനുകള്‍ക്ക് ചൈന ഇതുവരെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ട്.