അഗ്നിപഥ് വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ഏതാനും സംഘടനകള്‍ നാളെ പ്രഖ്യാപിച്ച ഭാരത് ബന്ത് നേരിടാന്‍ കേരളത്തില്‍ പോലീസ് സന്നാഹം. അക്രമികളെ ഉടനടി അറസ്റ്റ് ചെയ്യാന്‍ പൊലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്കി. പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവരെയും അറസ്റ്റു ചെയ്യും. മുഴുവന്‍ പൊലീസ് സേനയും നാളെ മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Advertisement
Advertisement