അടുത്ത അധ്യയന വര്‍ഷത്തെ സൗജന്യ കൈത്തറി യൂണിഫോമിന്റെയും ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തക വിതരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം

11

അടുത്ത അധ്യയന വര്‍ഷത്തെ സൗജന്യ കൈത്തറി യൂണിഫോമിന്റെയും ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തക വിതരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ മണക്കാട് ഗവണ്മെന്റ് ടി.ടി.ഐ സ്‌കൂളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങില്‍ പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും യൂണിഫോം വിതരണോദ്ഘാടനം ഓണ്‍ലൈന്‍ വഴി വ്യവസായ വകുപ്പ് മന്ത്രി പി രാജീവും നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളെ പ്രതിനിധികരിച്ച് മാതാപിതാക്കള്‍ പുസ്തകവും യൂണിഫോമും ഏറ്റുവാങ്ങി.
9,39,107 കുട്ടികള്‍ക്കുള്ള യൂണിഫോം ആണ് ഉപജില്ലകളിലെ വിതരണ കേന്ദ്രത്തില്‍ ഇതിനോടകം എത്തിച്ചിട്ടുള്ളത്. 39 ലക്ഷം മീറ്റര്‍ തുണി ഇതിലേക്കായി വിതരണ സജ്ജമായിട്ടുണ്ട്. 2021-22 അധ്യയന വര്‍ഷത്തില്‍ വിതരണം ചെയ്യേണ്ട ആദ്യ വാല്യം പാഠപുസ്തകങ്ങള്‍ 288 ടൈറ്റിലുകളില്‍ ആയി 2.62 കോടി എണ്ണമാണ്. ഇവ 13064 സൊസൈറ്റികള്‍ വഴിയാണ് സംസ്ഥാനത്ത് നിലവില്‍ വിതരണം ചെയ്യുന്നത്.