അതിര്‍ത്തിയില്‍ രോഗികളെ തടയരുതെന്ന് കര്‍ണാടകയോട് കേരള ഹൈക്കോടതി

4

സംസ്ഥാന അതിര്‍ത്തിയില്‍ രോഗികളെ തടയരുതെന്ന് കര്‍ണാടകയോട് കേരള ഹൈക്കോടതി. മതിയായ രേഖകള്‍ ഉണ്ടെങ്കില്‍ രോഗികളെ കടത്തിവിടണമെന്നും സ്ഥിരം യാത്രക്കാരെയും വിദ്യാര്‍ഥികളെയും തടയരുതെന്നും കോടതി നിര്‍ദേശിച്ചു. രണ്ട് പൊതുതാല്‍പര്യ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കേരളത്തില്‍നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടയുന്നതിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. കോവിഡ് എസ്.ഒ.പി. പ്രകാരം രോഗികളുടെ വാഹനം തടയാന്‍ പാടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.