അഭിമാനത്തോടെ തൃശൂർ: കേരള യുണൈറ്റഡ് ഫുട്ബോൾ ടീം മുഖ്യ പരിശീലകനായി ബിനോ ജോർജിനെ നിയമിച്ചു

14

കേരള യുണൈറ്റഡ് ഫുട്ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായി ബിനോ ജോര്‍ജിനെ നിയമിച്ചു. തൃശൂര്‍ സ്വദേശിയായ ബിനോ ഗോകുലം കേരള എഫ്.സി. യുടെ ടെക്നിക്കല്‍ ഡയറക്ടര്‍ സ്ഥാനം കഴിഞ്ഞ സീസണിനൊടുവില്‍ ഒഴിഞ്ഞിരുന്നു.

ഐ ലീഗ് ക്ലബ്ബ് ഗോകുലത്തെ ബിനോ രണ്ട് സീസണുകളില്‍ പരിശീലിപ്പിച്ചു. തുടര്‍ന്നാണ് ടെക്നിക്കല്‍ ഡയറക്ടറായത്. നേരത്തേ ക്വാര്‍ട്സ് എഫ്.സി.യുടെ കോച്ചായിരുന്നു. കേരള സന്തോഷ് ട്രോഫി ടീമിന്റെ പരിശീലകനും വിവാ കേരള എഫ്.സി.യുടെ സഹപരിശീലകനുമായിരുന്നു. കേരള യുണൈറ്റഡ് ഐ ലീഗ് രണ്ടാം ഡിവിഷനില്‍ കളിക്കുന്നുണ്ട്.

നിലവില്‍ കേരളത്തില്‍ നിന്ന് എ.എഫ്.സി പ്രോ ലൈസന്‍സുള്ള ഏക പരിശീലകനാണ് ബിനോ ജോര്‍ജ്.