ആദ്യമായി ഓൺലൈൻ പഠനം ഔദ്യോഗികമായി തുടങ്ങുന്നു: കൈറ്റിന്റെ ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാകും പഠനം

18

സംസ്ഥാനത്ത് ആദ്യമായി ഓൺലൈൻ പഠനം ഔദ്യോഗികമായി തുടങ്ങുന്നു. കൈറ്റിന്റെ ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാകും പഠനം.

നേരത്ത തന്നെ സംസ്ഥാനത്ത് ഡിജിറ്റൽ പഠനം തുടങ്ങിയിരുന്നു. കൈറ്റിന്റേയും വിക്ടേഴ്സിന്റേയും ചാനലുകൾ വഴിയായിരുന്നു ഡിജിറ്റൽ പഠനം. എന്നാൽ ഓൺലൈൻ പഠനം അപൂർവം സ്കൂളുകളിൽ മാത്രമാണ് നടന്നിരുന്നത്. കൈറ്റിന്റെ ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാകും പഠനം.

​ഗൂ​ഗിൾ ഇന്ത്യയുടെ സഹായത്തോടെ കൈറ്റ് ഓൺലൈൻ വിദ്യാഭ്യാസത്തിന് വേണ്ടി മാത്രം വികസിപ്പിച്ച സോഫ്റ്റ്വെയറാണ് ഇത്. ഇതിൽ സൈബർ നുഴഞ്ഞുകയറ്റങ്ങൾ സാധ്യമാകില്ല. കുട്ടികൾക്ക് അധ്യാപകരുമായി സംവദിക്കുന്നതിനും, മറ്റ് ഡേറ്റകൾ അപ്ലോഡ് ചെയ്യുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്. 426 സ്‌കൂളുകളിലെ സോഫ്റ്റ്വെയർ പരീക്ഷണം വിജയകരമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓൺലൈൻ പഠനം പത്താം ക്ലാസിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനമായിരിക്കുന്നത്. ഡിജിറ്റല്‍ ഉപകരണങ്ങളും കണക്ടിവിറ്റിയും ഉറപ്പാക്കിയ സ്‌കൂളുകളിലാണ് ഓൺലൈൻ പഠനം തുടങ്ങുന്നത്. സ്‌കൂള്‍ തുറന്നാലും ഓണ്‍ലൈന്‍ പഠനം തുടരും എന്നാൽ ഓണ്‍ലൈന്‍ പഠനം നിര്‍ബന്ധമാക്കില്ല.