ആഴക്കടല്‍ മല്‍സ്യബന്ധനത്തിന്‍റെ ഭാഗമായി ഇ.എം.സി.സി യുമായി കെ.എസ്.ഐ.എൻ.സി ഒപ്പിട്ട ട്രോളര്‍ നിര്‍മാണ കരാര്‍ സര്‍ക്കാരിന്‍റെ അറിവോടെയന്ന രേഖകള്‍ പുറത്ത്

3
8 / 100

ആഴക്കടല്‍ മല്‍സ്യബന്ധനത്തിന്‍റെ ഭാഗമായി ഇ.എം.സി.സി യുമായി കെ.എസ്.ഐ.എൻ.സി ഒപ്പിട്ട ട്രോളര്‍ നിര്‍മാണ കരാര്‍ സര്‍ക്കാരിന്‍റെ അറിവോടെയന്ന രേഖകള്‍ പുറത്ത്. കരാ‍ര്‍ ഒപ്പിടുന്നതിന് മുന്‍പ് കെ.എസ്.ഐ.എൻ.സി എംഡി എന്‍.പ്രശാന്ത് മുഖ്യമന്ത്രിയുടെ അ‍ഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്ക്കരുനമായി നടത്തിയ വാട്സ്ആപ്പ് സന്ദേശത്തിന്‍റെ രേഖകള്‍ ഉള്‍പ്പടെയാണ് പുറത്തുവന്നത്. ആഴക്കടല്‍ മല്‍സ്യബന്ധന ഇടപാടില്‍ കെ.എസ്.ഐ.എൻ.സി എംഡി എന്‍.പ്രശാന്തിനെ പഴിചാരിയ സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയായി പുതിയ രേഖകള്‍. ആഴക്കടല്‍ മല്‍സ്യബന്ധത്തിന് ട്രോളര്‍ നിര്‍മിക്കാന്‍ ഇ.എം.സി.സിയുമായി കെ.എസ്.ഐ.എന്‍.സി ഒപ്പിട്ട കരാര്‍ സര്‍ക്കാര്‍ അറിഞ്ഞില്ലെന്നും എംഡിയായ പ്രശാന്തിന്‍റെ താലപര്യമായിരുന്നുവെന്ന് മുഖ്യമന്തിയുടെ വാദമാണ് പൊളിയുന്നത്. കര‍ാര്‍ ഒപ്പിടുന്നതിന് മുന്‍പ്് തന്നെ ഇക്കാര്യം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്ക്കറുമായി ആശയവിനിമയം നടത്തിയതിന്‍റെ രേഖയാണിത്.കരാര്‍ ഒപ്പിടുന്ന സമയത്തെപ്പറ്റിയും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കണമെന്നുള്ള പ്രശാന്തിന്‍റെ മെസേജിന് മികച്ചനേട്ടമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിരിക്കുന്നത്. പി.ആര്‍.ഡി വഴി പുറത്തിറക്കാനുള്ള വാര്‍ത്താകുറിപ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.എം. മനോരജിന് വാട്സ്ആപ്പ് വഴി നല്‍കിയതിന്‍റെയും രേഖകളാണ് വിവരാവകാശ പ്രകാരം പുറത്തുവിടുന്നത്.