ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത വേണമെന്നും മന്ത്രി വീണ ജോർജ്

17

സംസ്ഥാനത്ത് അശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. പ്രതിദിനം രോഗികളുടെ എണ്ണം ഉയരുകയാണ്. അതുകൊണ്ട് തന്നെ ജാഗ്രത ഉണ്ടാകണമെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറയുന്നു. കേരളത്തിൽ 50 ശതമാനത്തിലധികം പേർ രോഗികൾ അല്ലെന്നും മന്ത്രി വ്യക്തമാക്കി. വീടിനുള്ളിലും പുറത്തും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി ഓർമിപ്പിച്ചു. ബന്ധുവീടുകളിലെ സന്ദർശനം പരമാവധി ഒഴിവാക്കണം. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ഷോപ്പിംഗിനും മറ്റും പോകുമ്പോൾ കുഞ്ഞുങ്ങളെ ഒഴിവാക്കണം. ഇന്ന് ഒരു ലക്ഷത്തി എഴുപതിനായിരത്തിൽ അധികം ടെസ്റ്റുകൾ നടത്തിയെന്നും ,കേരളത്തിൽ പരമാവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 70.24 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. കേരളത്തിൽ കൊവിഡ് മരണസംഖ്യ ഏറ്റവും കുറവാണ്. 2131 രോഗികൾ ഐസിയുവിൽ ഉണ്ട്. ഐസിയു കിടക്കകളിൽ ഒളിവുള്ളത് 43 ശതമാനം ആണ്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിക്കുന്നു ഉണ്ടെങ്കിലും ആശുപത്രികളിൽ മതിയായ സൗകര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.