ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്നത് കേരളത്തിൽ

27

കോവിഡ് ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്നത് കേരളത്തിൽ. സംസ്ഥാനത്ത് 1700 രൂപയാണ് സ്വകാര്യ ലാബുകളിൽ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് ഈടാക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്ക് ഒഡീഷയിലാണ്. 400 രൂപയാണ് ഇവിടെ ഈടാക്കുന്നത്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടിയ നിരക്ക് തമിഴ്നാട്ടിലാണ്, 1200 രൂപ. വീട്ടിലെത്തി സാമ്പിൾ ശേഖരിക്കുമ്പോൾ 1500- 1750 രൂപയാകും. ഡൽഹിയിലും കർണാടകയിലും 800 രൂപയാണു നിരക്ക്; വീട്ടിലെത്തി ശേഖരിക്കുമ്പോൾ 1200 രൂപയാകും.