ആൾക്കൂട്ടവും തിരക്കുമില്ലാതെ ജനനായകൻ മുറിക്കകത്ത് തനിച്ച്: വിശ്വസിക്കാനാവാതെ അണികൾ, പ്രാർഥനകൾക്ക് നന്ദി, ആരോഗ്യനില തൃപ്തികരമെന്ന് ചാണ്ടി ഉമ്മൻ

23

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മകൻ ചാണ്ടി ഉമ്മൻ. നിങ്ങളുടെ ‘എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി. അപ്പയുടെ ആരോഗ്യനില തൃപ്തികരമാണ്. നെഞ്ചിൽ അണുബാധയില്ല. എല്ലാ അവയവങ്ങളും സാധാരണ നിലയിലാണ്.രാവിലെ പനി ഉണ്ടായില്ലെന്നും’. ചാണ്ടി ഉമ്മൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. ഉമ്മൻചാണ്ടി ടിവി കാണുന്നതിന്‍റെയും പത്രം വായിക്കുന്നതിന്‍റെയും ചിത്രങ്ങളും ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. ഇന്നലെയാണ് ഉമ്മൻചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. അതേ സമയം സദാസമയവും ആൾക്കൂട്ടത്തിലും തിരക്കിനിടയിലും കഴിയുന്ന ജനനായകൻ എങ്ങനെയാണ് ഒറ്റൊക്കൊരു മുറിയിൽ കഴിയുന്നതെന്ന അമ്പരപ്പിലാണ് അണികൾ. പലരും സമൂഹമാധ്യമത്തിൽ ഇത് പങ്കുവെക്കുക‍യും ചെയ്തിട്ടുണ്ട്. മുമ്പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കടുത്ത ക്ഷീണിതാവസ്ഥയിൽ പോലും ആളുകൾക്കിടയിലായിരുന്ന ഉമ്മൻചാണ്ടിയെ ഒന്ന് വിശ്രമിക്കൂ എന്നും ഉറങ്ങൂ എന്നും പ്രവർത്തകർ പറയേണ്ടി വന്നിരുന്നു. ഉമ്മൻ‌ചാണ്ടി സർ ഒട്ടും ആഗ്രഹിക്കാത്ത ചുറ്റുപാട്.
കേരളം കാത്തിരിക്കുന്നു മുൻ മുഖ്യമന്ത്രിയെ, സുഖം പ്രാപിച്ച് കരുത്തോടെ കാണാനെന്ന് തൃശൂരിലെ എ ഗ്രൂപ്പ് നേതാവും കെ.പി.സി.സി െസക്രട്ടറിയുമായ ജോൺ ഡാനിയേൽ സമൂഹമാധ്യമത്തിൽ കുറിച്ചു.