ഇന്ധനവില വീണ്ടും വർധിച്ചു: പെട്രോൾ വില 91ലേക്ക്: എട്ട് മാസം കൊണ്ട് വർധിച്ചത് 17 രൂപയിലധികം

14
5 / 100

ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. അര്‍ദ്ധരാത്രി മുതല്‍ വര്‍ധനവ് പ്രാബല്യത്തില്‍ വരും. പെട്രോള്‍ ഒരു ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് 34 പൈസയും ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് പെട്രോള്‍ വില വര്‍ധിപ്പിച്ചിരുന്നു. ഇതോടെ നാലു ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് ഒരു രൂപ 65 പൈസയും പെട്രോളിന് ഒരു രൂപ 48 പൈസയുമാണ് കൂട്ടിയത്.

കഴിഞ്ഞ എട്ടു മാസത്തിനിടെ 17രൂപയിലധികമാണ് എണ്ണക്കമ്പനികൾ ഇന്ധനവിലയിൽ വർധനവ് നടത്തിയത്. ജൂണ്‍ 25നാണ് പെട്രോള്‍ വില ലിറ്ററിന് 80 രൂപ കടന്നത്. കഴിഞ്ഞ ദിവസം അത് തൊണ്ണൂറും കടന്നു.