ഇ.ശ്രീധരൻ ബി.ജെ.പിയിലേക്ക്: കേരളത്തിന് നീതി ഉറപ്പാക്കാൻ ബി.ജെ.പി വരണമെന്ന് ശ്രീധരൻ; പാർട്ടി പറഞ്ഞാൽ മൽസരിക്കും

23
8 / 100

മെട്രോമാൻ ഇ.ശ്രീധരൻ ബി.ജെ.പിയിലേക്ക്. വിജയ് യാത്ര വേളയിൽ അദ്ദേഹം ഔപചാരികമായി പാർട്ടി അംഗത്വമെടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രശസ്തനായ, എല്ലാവർക്കും അറിയാവുന്ന ഒരാൾക്കൂടി പാർട്ടിയിലേക്ക് എത്തുന്നു എന്ന ആമുഖത്തോടെയായിരുന്നു കെ സുരേന്ദ്രന്റെ പ്രഖ്യാപനം. വരും ദിവസങ്ങളിൽ കൂടുതൽ പേർ ബി.ജെ.പിയിലേക്ക് എത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കേരളത്തിന്‌ നീതി ഉറപ്പാക്കാൻ ബി.ജെ.പി വന്നാലേ കഴിയൂ എന്ന് ഇ ശ്രീധരൻ പ്രതികരിച്ചു. സംസ്ഥാനത്തെ ഒമ്പത് വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബിജെപി അംഗത്വമെടുക്കുന്നതിന് തീരുമാനിച്ചത്. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര നേതാക്കൾ കൂടി ഇടപെട്ടാണ് ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനം സാധ്യമാക്കിയതെന്നാണ് വിവരം. ഇ ശ്രീധരൻ ബിജെപിയിൽ എത്തുന്നതോടെ തെരെഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.