ഉമ്മൻചാണ്ടിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി: ഉദ്യോഗാർഥികളുടെ കാലിൽ വീഴേണ്ടതും തെറ്റ് പറ്റിയെന്ന് ഏറ്റുപറയേണ്ടതും ഉമ്മൻചാണ്ടിയെന്ന് പിണറായി; സൗജന്യമായി പഠിപ്പിക്കാമെന്ന് വ്യാമോഹിക്കേണ്ട എന്ന പ്രസ്താവനയൊക്കെ മറന്നോയെന്നും വിമർശനം

11
8 / 100

ഉമ്മൻചാണ്ടിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്യോഗാർഥികളുടെ കാലിൽ വീഴേണ്ടതും എല്ലാ കഷ്ടത്തിനും ഇടയാക്കിയത് താനാണെന്ന് ഉമ്മന്ചാണ്ടി ഉദ്യോഗാർഥികളോട് പറയണം. മുട്ടിലിഴയേണ്ടതും മറ്റാരുമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2002ൽ കോവളത്ത് ചേർന്ന യു.ഡി.എഫ് ഏകോപന സമിതി തസ്തിക വെട്ടിക്കുറയ്ക്കലും നിയമന നിരോധനവും അന്നത്തെ സർക്കാരിനോട് ശുപാര്ശ ചെയ്തതാണ്. അന്ന് ഉമ്മന്ചാണ്ടിയായിരുന്നു യു.ഡി.എഫ് കണ്വീനര്. അതിനെ തുടർന്നാണ് കേരളത്തിൽ 32 ദിവസം നീണ്ട സമരം നടക്കാനിടയായത്. കുട്ടികളെ എന്നും സൗജന്യമായി പഠിപ്പിക്കാമെന്ന് ആരും വ്യാമോഹിക്കണ്ട എന്നാണ് അന്ന് ഉമ്മന്ചാണ്ടി പ്രസ്താവന നടത്തിയത്. ആ നിലപാടൊക്കെ ഇപ്പോഴുമുണ്ടോ? ഇപ്പോൾ ആറ് ലക്ഷത്തിലധികം വിദ്യാർഥികൾ ഈ സർക്കാർ കാലയളവിൽ പൊതുവിദ്യാലയങ്ങളിലേക്ക് പുതുതായി വന്നു ചേർന്നു.

യുവജനങ്ങളെ തെറ്റിധരിപ്പിക്കാനും വഞ്ചിക്കാനുമുള്ള നടപടികളാണ് യുഡിഎഫ് ബോധപൂര്വം സ്വീകരിച്ച് വരുന്നത്. യൂണിഫോമിട്ട സേനകളിലേക്കുള്ള റാങ്ക് ലിസ്റ്റിന്റെ കാലവധി മൂന്ന് വര്ഷത്തില്ൽ നിന്ന് ഒരു വർഷമായി കുറച്ചത് 2014 ജൂണിലാണ്. അതിനായി അന്നത്തെ പിഎസ് സി ചെയര്മാന് അന്നത്തെ ആഭ്യന്തരമന്ത്രി കത്തെഴുതുകയും ചെയ്തു. എന്ജെഡി ഒഴിവുകള് റിപ്പോര്ട്ട് ചെയ്യാൻ കഴിയാത്തതും ആരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതിനൊക്കെ യു.ഡി.എഫ് ഉദ്യോഗാര്ഥികളോട് മറുപടി പറയണം.

ലാസ്റ്റ് ഗ്രേഡിന് കൂടുതല് തസ്തികകള് വേണമെന്ന് പറഞ്ഞ് ഇപ്പോള് സമരം ചെയ്യുന്ന കോണ്ഗ്രസ് കേന്ദ്രത്തില് അധികാരത്തിലിരിക്കുമ്പോഴാണ് ലാസ്റ്റ് ഗ്രേഡില് നിയമനം തന്നെ പാടില്ലെന്ന് പറഞ്ഞ് പ്രത്യേക സര്കുലര് ഇറക്കിയത്. അത് മറന്നുപോയോ?

ഇപ്പോൾ കേന്ദ്രസര്ക്കാരിന്റെ നിയമന നിരോധനത്തിന്റെ ഭാഗമായി 8ലക്ഷത്തിലധം തൊഴിലവസരങ്ങളാണ് യുവാക്കൾക്ക് ഇല്ലാതായത്. എന്നാൽ ഇത്തരം നയങ്ങൾക്കെതിരെ ഒരക്ഷരം ഉരിയാടാത്തവരാണ് തെരഞ്ഞെടുപ്പ് അടുത്തതോടെ പുതിയ തട്ടിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.

മൂന്ന് ലക്ഷം താല്കാലികക്കാരെ സർക്കാർ സ്ഥിരപ്പെടുത്തിയെന്ന പ്രതിപക്ഷ പ്രചരണവും തെറ്റാണ്. സംസ്ഥാനത്താകെ അഞ്ചരലക്ഷത്തോളം ജീവനക്കാർ മാത്രമാണ്. ഇഷ്ടാനുസരണം ആരെയും സർക്കാർ സ്ഥിരപ്പെടുത്തിയില്ല. 10 വർഷമായി സര്വീസില് ഉള്ളവര്ക്കാണ് സ്ഥിരനിയമനം നല്കിയത്. പി.എസ്.സി നിയമനത്തെ ഈ സ്ഥിരപ്പെടുത്തൽ ഒരുതരത്തിലും ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 5910 താല്കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തിയത്. ഇതിൽ പലരും രണ്ട് വർഷം മാത്രം ജോലിചെയ്യുന്നവരുമായിരുന്നു. ഒരു മാനദണ്ഡവും പാലിക്കാതെയാണ് ഉമ്മന്ചാണ്ടി സര്ക്കാര് സ്ഥിരപ്പെടുത്തൽ നടത്തിയത്. ഈ സർക്കാർ മാനദണ്ഡങ്ങള് പാലിച്ച് മാത്രമേ റാങ്ക് ലിസ്റ്റിലുള്ളവർക്ക് തൊഴിൽ ഉറപ്പാക്കൂ. ഉദ്യോഗാര്ഥികളോടൊപ്പം എല്ലാക്കാലത്തും സർക്കാർ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.