എതിർപ്പ് ശക്തമായി: വൈരമുത്തുവിന് പ്രഖ്യാപിച്ച ഒ.എൻ.വി സാഹിത്യ പുരസ്കാരം പുനപ്പരിശോധിക്കുമെന്ന് അടൂർ

15

ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്കാരം അവാർഡ് നിർണയ സമിതിയുടെ നിർദേശപ്രകാരം പുനപരിശോധിക്കുമെന്ന് ഒ.എൻ.വി കൾച്ചറൽ അക്കാദമി അധ്യക്ഷൻ അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചു.
ഈ വർഷത്തെ അവാർഡ് തമിഴ് കവിയും ഗാനരചയിതാവുമായ വൈമുത്തുവിനാണ് പ്രഖ്യാപിച്ചത്. എന്നാൽ വൈരമുത്തുവിനെതിരെ നിരവധി സ്ത്രീകൾ പീഡനപരാതികൾ ഉന്നയിച്ചിട്ടുള്ളതായി ആക്ഷേപമുയർന്നിരുന്നു. ഇതേ തുടർന്നാണ് അവാർഡ് പുന:പരിശോധിക്കാൻ കമ്മിറ്റി തയ്യാറായത്.