എസ്എ.സ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കി

6

എസ്.എസ്.എൽ.സി ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാക്ടിക്കൽ ഉപേക്ഷിക്കുമ്പോൾ നേരത്തെ നടത്തിയ പ്രാക്ടിക്കൽ പരീക്ഷ മാർക്ക്‌ പരിഗണിക്കും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ ജൂൺ 21 മുതൽ ജൂലൈ ഏഴ് വരെ നടത്തും. സ്കൂൾ തുറക്കലിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും ഓൺലൈൻ ക്ലാസ് തന്നെ തുടരാനാണ് സാധ്യതയെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്.എസ്.എൽ.സി മൂല്യ നിർണയം ജൂൺ 7 മുതൽ 25 വരെ നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂല്യനിർണയത്തിന് പോകുന്ന അധ്യാപകര്‍ക്ക് വാക്സീന്‍ നല്‍കും. അത് മൂല്യനിര്‍ണയത്തിന് മുമ്പ് പൂര്‍ത്തിയാക്കുമെന്നും ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുമായി ഇക്കാര്യം കൂട്ടായി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎസ്‌സി അഡ്വൈസ് കാത്തിരിക്കുന്നവർക്ക് ഓൺലൈനായി നൽകുന്ന കാര്യം പി എസ് സിയുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.