എസ്.എൻ.സി ലാവ് ലിൻ കേസ് വീണ്ടും മാറ്റി; ഇനി മാറ്റാനാവില്ലെന്ന് സുപ്രീംകോടതി

11
8 / 100

എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഇരുപത്തിയേഴാം തവണയും മാറ്റിവച്ചു. കേസ് പരിഗണിക്കാനിരിക്കെ, നേരത്തെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ എ ഫ്രാന്‍സിസ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കേസ് രണ്ടാഴ്‌ചത്തേക്കു മാറ്റിയത്. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഫ്രാന്‍സിസ് സുപ്രിംകോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എ ഫ്രാന്‍സിസ് തുടങ്ങിവരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐയുടെ അപ്പീല്‍. ഇനിയും കേസ് മാറ്റാന്‍ ആവശ്യപ്പെടരുതെന്ന് ഇന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കി.