എൻ.സി.പിയിൽ പരസ്യപ്പോര്: ടി.പി.പീതാംബരൻ മാസ്റ്റർക്കെതിരെ പി.കെ.രാജൻ മാസ്റ്റർ; ബി.ജെ.പി വോട്ട് വാങ്ങി വിജയിച്ച മാണി സി കാപ്പനെ വെള്ളപൂശുന്നത് അപലപനീയം

62

മാണി സി കാപ്പൻറെ വിജയത്തെ പ്രകീർത്തിച്ച എൻ.സി.പി സംസ്ഥാന പ്രസിഡണ്ട് ടി.പി പീതാംബരൻ മാസ്റ്റർക്കെതിരെ എൻ.സി.പിയിൽ പ്രതിഷേധം. പീതാംബരൻ മാസ്റ്റർക്കെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.രാജൻ മാസ്റ്റർ. എൻ.സി.പി സ്വീകരിച്ച രാഷ്ട്രീയ നിലപാട് ശരിവെക്കുന്നതാണ് ഇടതുപക്ഷ മുന്നണിയുടെ ഉജ്വല വിജയം. മാണി സി കാപ്പൻറെ വിജയവുമായി ബന്ധപ്പെട്ട് ടി.പി പീതാംബരൻ മാസ്റ്റർ നടത്തിയ പരാമർശം അദ്ദേഹത്തിൻറെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. എൻ.സി.പിയുടേതല്ല. സ്വന്തം മുന്നണിയിലെ ഘടകകക്ഷി നേതാവിൻറെ പരാജയത്തെ കുറിച്ച് പീതാംബരൻ മാസ്റ്റർ നടത്തിയ അഭിപ്രായങ്ങൾ ഖേദകരമാണ്. ബി.ജെ.പിയുടെ വോട്ട് വാങ്ങി വിജയിച്ച മാണി സി കാപ്പനെ വെള്ള പൂശാനുള്ള മാസ്റ്ററുടെ ശ്രമം അപലപനീയമാണെന്ന് രാജൻ മാസ്റ്റർ പ്രസ്താവനയിൽ പറഞ്ഞു.