സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി. ഡോ. വി വേണുവിനെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ടി.കെ ജോസ് വിരമിക്കുന്ന ഒഴിവിലേക്കാണ് ഡോ. വി വേണുവിനെ തെരഞ്ഞെടുത്തത്. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതലയും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്.
ആരോഗ്യ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജന് ഖോബ്രഗഡെയെ ജലവിഭവ വകുപ്പിലേക്ക് മാറ്റി. പുതിയ ആരോഗ്യ സെക്രട്ടറിയായി ടിങ്കു ബിസ്വാള്‍ ചുമതലയേല്‍ക്കും. ഡോ. ഷര്‍മ്മിള മേരി ജോസഫിന് തദ്ദേശവകുപ്പിന്റെ പൂര്‍ണ ചുമതല നല്‍കിയിട്ടുണ്ട്.
അലി അസ്ഗര്‍ ബാഷയെ ഭക്ഷ്യ സിവില്‍ സപ്ലൈസ് സെക്രട്ടറിയായി നിയമിച്ചു. എന്‍ പ്രശാന്തിനെ പിന്നോക്ക ക്ഷേമ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു. ഇഷിത റോയിയെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാക്കാനും തീരുമാനിച്ചു.
Advertisement
Advertisement