ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന് ഒത്താശ ചെയ്തത് മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല;പിണറായി അഴിമതിക്കാരെ സംരക്ഷിക്കുന്ന വലിയ അഴിമതിക്കാരനെന്നും ചെന്നിത്തല

8

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന് ഒത്താശ ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ പറഞ്ഞ പേരുകളാണ് ലോകായുക്തയില്‍ ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു. കെ ടി ജലീലിനെ സംരക്ഷിക്കുന്നത് എന്ത് ധാര്‍മികതയിലാണെന്ന് വ്യക്തമാക്കണം. അഴിമതിക്കാരെ സംരക്ഷിക്കുന്ന വലിയ അഴിമതിക്കാരനാണ് മുഖ്യമന്ത്രി. ലോകായുക്ത നിയമം കൊണ്ടുവന്ന ഇ കെ നായനാര്‍ പിണറായി വിജയനോട് ക്ഷമിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.