കാപ്പനെ തള്ളി പവാർ: എൻ.സി.പി ഇടതുമുന്നണി വിടേണ്ടതില്ലെന്ന് നിർദ്ദേശം; കാപ്പൻ യു.ഡി.എഫിലേക്ക്

44
3 / 100

ഇടതുമുന്നണി വിടണമെന്ന കാപ്പൻ വിഭാഗത്തിൻറെ ആവശ്യത്തെ പാർട്ടി പ്രസിഡണ്ട് ശരദ്പവാർ തള്ളി. എൻ.സി.പി ഇടതുമുന്നണിയിൽ തന്നെ തുടർന്നേക്കും. കോൺഗ്രസ് ഇതര പ്രതിപക്ഷ ചേരി ഉയർന്നു വരുന്ന സാഹചര്യത്തിലാണ് മുന്നണി വിടേണ്ടന്ന തീരുമാനത്തിലേക്ക് എത്തിയതെന്നാണ് സൂചന. അതേസമയം നിലപാടിൽ ഉറച്ചു നിന്ന് മാണി.സി കാപ്പൻ ഞായറാഴ്ച യു.ഡി.എഫിൽ ചേരും. പാലാ സീറ്റിനെ ചൊല്ലി എൻ.സി.പി യിൽ ഉടലെടുത്ത തർക്കം ക്ലൈമാക്സിലേക്കെത്തുമ്പോൾ ഇടത് മുന്നണിക്ക് തന്നെ നേട്ടമെന്നാണ് സൂചന. പാലാ സീറ്റ്‌ നൽകാത്തത് അനീതി ആണെന്ന് ദേശീയ നേതൃത്വം വിലയിരുത്തിയെങ്കിലും ദേശീയ തലത്തിലെ വിശാല സാഹചര്യമാണ് മുന്നണി മാറ്റത്തിൽ നിന്ന് പാർട്ടിയെ പിന്നോട്ട് വലിക്കുന്നത്. സി.പി.എം ഉൾപ്പെടെ ദേശീയ തലത്തിൽ കോൺഗ്രസ്‌ ഇതര പ്രതിപക്ഷ ചേരി ശക്തിപ്പെടുമ്പോൾ ശരദ് പവാറിനെ ഉയർത്തിക്കാട്ടുന്നതിൽ സിപിഎമ്മും മുഖ്യ പങ്കാളിയാണ്. അതേസമയം അഭ്യൂഹങ്ങൾക്ക് വിട നൽകിയായിരുന്നു യു.ഡി.എഫിലെക്കെന്ന നിർണായക തീരുമാനം മാണി സി കാപ്പൻ പരസ്യമായി പ്രഖ്യാപിച്ചത്.