കുഞ്ഞുണ്ണി മാഷ് സ്മാരകം സാഹിത്യ അക്കാദമിക് കൈമാറി

7
4 / 100

വലപ്പാട് കുഞ്ഞുണ്ണി മാഷ് സ്മാരകം സാഹിത്യ അക്കാദമിക് കൈമാറി. സ്മാരക സമിതി ചെയർപേഴ്സൺ
ഗീതാഗോപി എം എൽ എയാണ് കുഞ്ഞുണ്ണി മാഷ് സ്മാരകം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ മാസ്റ്റർക്ക് കൈമാറിയത്.
അതിയാരത്ത് തറവാടിനോട് ചേർന്ന് ബന്ധുക്കൾ വിട്ടുനൽകിയ അഞ്ചുസെന്റ് ഭൂമിയിലാണ് സ്മാരകം നിർമ്മിച്ചത്. 25 ലക്ഷം സർക്കാരും 13 ലക്ഷം രൂപ വലപ്പാട് പഞ്ചായത്തും നൽകി കോസ്റ്റ് ഫോഡാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്. ഇരുനില കെട്ടിടമായി ഉയർത്തിയ സ്മാരകത്തിൽ ലൈബ്രറി, മീറ്റിങ് ഹാൾ എന്നിവയും കുഞ്ഞുണ്ണി മാഷിൻ്റെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. ഫർണീച്ചർ അടക്കമുള്ള സംവിധാനങ്ങൾക്ക് നാലുലക്ഷം രൂപ കൂടുതൽ തുകയായി ഗീതാ ഗോപി എംഎൽഎ അനുവദിച്ചിരുന്നു.

ബജറ്റ് വിഹിതമായ 25 ലക്ഷം രൂപയും വലപ്പാട് ഗ്രാമപഞ്ചായത്തിന്റെ തനതുഫണ്ടിൽനിന്ന് നൽകിയ 13 ലക്ഷവും ഗീത ഗോപി എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽനിന്നുള്ള നാല് ലക്ഷവും വിനിയോഗിച്ചാണ് സ്മാരകം നിർമ്മിച്ചത്.

സ്മാരക സമിതി സെക്രട്ടറി വി ആർ ബാബു, സമിതി അംഗം ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, എ വി സതീഷ്, വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ സുഭാഷിണി, മുൻ വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇ കെ തോമസ് എന്നിവർ പങ്കെടുത്തു.