കുറ്റ്യാടി സീറ്റ് ജോസ് വിഭാഗം സിപിഎമ്മിന് കൈമാറി; ടി.പി.ബിനീഷോ എ.എ.റഹീമോ സ്ഥാനാർഥിയായേക്കും

8
4 / 100

കുറ്റ്യാടി സീറ്റ് ജോസ് വിഭാഗം സിപിഎമ്മിന് കൈമാറി. പ്രാദേശികമായ പ്രതിഷേധം കണക്കിലെടുത്താണ് കേരളകോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സീറ്റ് സിപിഎമ്മിന് നല്‍കുന്നത്. കുറ്റ്യാടിയിലെ സാഹചര്യം മനസ്സിലാക്കുന്നുവെന്ന് ജോസ് കെ മാണി വ്യക്തമാക്കി.

കുറ്റ്യാടി ഒഴിവാക്കിയായിരുന്നു നേരത്തെ കേരളകോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നത്. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് നല്‍കിയതിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധങ്ങള്‍ക്ക് വഴങ്ങേണ്ട എന്നാണ് സി.പി.എം നേതൃത്വം ആദ്യ ഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കുറ്റ്യാടിയിലെ പ്രതിഷേധം സമീപ മണ്ഡലങ്ങളിലെ വിജയ സാധ്യതയെ കൂടി ബാധിക്കാനിടയുണ്ട് എന്നതിനാല്‍ സി.പി.എം പുനരാലോചനക്ക് തയ്യാറാവുകയായിരുന്നു.

കുറ്റ്യടി സീറ്റിന്‍റെ കാര്യത്തിൽ ഇന്ന് തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് ജോസ് കെ മാണി പ്രതികരിച്ചിരുന്നു. സീറ്റ് സി.പി.എം നേതൃത്വം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്ഥാനാർഥിയുടെ കാര്യത്തിൽ പ്രാദേശിക തലത്തിൽ ചർച്ച തുടരുകയാണെന്നുമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. സി.പി.എം ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.പി ബിനീഷ്, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം എന്നിവരെയാണ് പരിഗണിക്കുന്നത്.