കൂട്ടായ പ്രവർത്തനത്തിന്‍റെ വിജയം: അവസാന മന്ത്രിസഭാ യോഗത്തിൽ അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി; ഒന്നാം പിണറായി സർക്കാർ കാലാവുധി പൂർത്തിയാക്കി മുഖ്യമന്ത്രി രാജി ഗവർണർക്ക് കൈമാറി

11

ജയത്തിൽ എല്ലാവർക്കും അവകാശമുണ്ടെന്നും കൂട്ടായ പ്രവർത്തനത്തിന്‍റെ ജയമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾക്ക് നൽകിയ ഉറപ്പ് തുടർന്നും പാലിക്കുമെന്ന് മുഖ്യമന്ത്രി അവസാന മന്ത്രിസഭാ യോഗത്തിൽ അറിയിച്ചു. മന്ത്രിസഭാംഗങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്ത് മെയ് ഒമ്പത് വരെ നിലവിലെ നിയന്ത്രണം തുടരുമെന്നും ലോക്ഡൗൺ വേണോ എന്ന് 10 നുശേഷം ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു. പിന്നീട് രാജ് ഭവനിലെത്തി മുഖ്യമന്ത്രി ​ഗവര്‍ണര്‍ക്ക് രാജി കത്ത് കൈമാറി. നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റുകളെന്ന വൻ വിജയം നേടി ഭരണത്തുടർച്ച നേടിയ മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെയാണ് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തെത്തിയത്.