കെ.എസ്.ആര്‍.ടി.സി ദീർഘദൂര സർവീസുകൾ പുനരാരംഭിക്കുന്നു; എതിർപ്പുമായി ആരോഗ്യവകുപ്പ്

17

കെ.എസ്.ആര്‍.ടി.സി ദീർഘദൂര സർവീസുകൾ പുനരാരംഭിക്കുന്നു. കൂടുതൽ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാകും സർവീസ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ അവസരമുണ്ടാകും. ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് സി.എം.ഡി അറിയിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പൊതുഗതാഗതം ഉപയോഗിക്കാവൂവെന്നും നിര്‍ദേശമുണ്ട്. അതേ സമയം ദീർഘദൂര സർവീസ് പുനരാരംഭിക്കുന്നതിനെതിരെ ആരോഗ്യവകുപ്പ് രംഗത്തെത്തി. സർവീസ് ഉടൻ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി ഗതാഗത വകുപ്പ് മന്ത്രിയ്ക്കും കെ.എസ്.ആര്‍.ടി.സി സിഎംഡിക്കും കത്തയച്ചു.
രോഗവ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതീക്ഷിച്ച തോതിൽ കുറയാത്ത സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സി സർവീസ് തുടങ്ങുന്നതിനെതിരേ ആരോഗ്യവകുപ്പ് രംഗത്തെത്തിയത്. സർവീസ് പുനഃരാരംഭിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറണമെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി കെ.എസ്.ആര്‍.ടി.സിയോട് ആവശ്യപ്പെട്ടത്.