കെ.എസ്.ആർ.ടി.സി ഡീസൽ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം. 20 കോടി രൂപ കെഎസ്ആർടിസിക്ക് അനുവദിച്ചതായി ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പണം ബുധനാഴ്ച കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തും. അതേസമയം ബുധനാഴ്ച വരെ എങ്ങനെ മുന്നോട്ട് പോകുമെന്നതിൽ ആശങ്ക തുടരുകയാണ്.123 കോടി രൂപയാണ് നിലവിൽ കെഎസ്ആർടിസി എണ്ണ കമ്പനികൾക്ക് നൽകാനുള്ളത്. പ്രതിസന്ധി തുടരുന്നതിനിടെ, വിപണി വിലയ്ക്ക് കെഎസ്ആര്‍ടിസിക്ക് ഡീസൽ നൽകാനാകില്ലെന്ന് ഇന്ത്യൻ ഓയിൽ കോര്പ്പറേഷൻ ആവർത്തിച്ചു.
Advertisement
ഡീസൽ പ്രതിസന്ധി രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ, ഓർഡിനറി സർവീസുകളെ മാത്രമല്ല ദീർഘദൂര സർവീസുകളെയും ബാധിച്ചു. തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കുമുള്ള ചില സർവീസുകളും മുടങ്ങി. 123 കോടി രൂപയാണ് നിലവിൽ കെഎസ്ആർടിസി എണ്ണ കമ്പനികൾക്ക് നൽകാനുള്ളത്.
Advertisement