കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം; കേന്ദ്രത്തിൻറെ അഭിനന്ദനം

5
8 / 100

കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗവ്യാപനം നിയന്ത്രിച്ച സംസ്ഥാനത്തിന്റെ നടപടിയെ കേന്ദ്രം അഭിനന്ദിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ കുറവ് നല്ല സൂചനയാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. ഫെബ്രുവരി 11ന് 63,000 കൊവിഡ് രോഗികൾ ഉണ്ടായിരുന്നിടത്ത് നിന്നും മാർച്ച് 11 ആയപ്പോൾ 35000ലെത്തി. അതേ സമയം കോവിഡ് വ്യാപനം രൂക്ഷമായ രാജ്യത്തെ പത്ത് ജില്ലകളിൽ എറണാകുളവും ഉൾപ്പെടുന്നു. മഹാരാഷ്ട്രയിലെ ചില ജില്ലകളിൽ കോവിഡ് വ്യാപനം കുറയാത്തതിൽ കേന്ദ്രം ആശങ്കപ്രടിപ്പിച്ചു.