കേരളത്തിൽ തുടർഭരണം പ്രവചിച്ച് എക്സിറ്റ് പോൾ സർവേ ഫലങ്ങൾ: എൽ.ഡി.എഫിന് 104-120 വരെയെന്ന് ഇന്ത്യാ ടുഡേ, 72-80 വരെയെന്ന് റിപ്പബ്ളിക്ക്- സി.എൻ.എക്സ്, ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനാവില്ലെന്നും ഫലങ്ങൾ

47

കേരളത്തിൽ ഇടതുമുന്നണിക്ക് തുടർഭരണം പ്രവചിച്ച് വിവിധ എക്സിറ്റ്പോൾ ഫലങ്ങൾ. 104-120 വരെ സീറ്റുകൾ പ്രവചിച്ച് ഇന്ത്യാടുഡേയും 72-80 വരെ റിപ്പബ്ളിക്ക്-സി.എൻ.എക്സും പ്രവചിക്കുന്നു. ഏറെ പ്രതീക്ഷിക്കുന്ന ബി.ജെ.പിയാവട്ടെ നേട്ടമുണ്ടാക്കില്ലെന്നാണ് സർവേ ഫലങ്ങൾ. പശ്ചിമ ബംഗാളിൽ 138 മുതല്‍ 148 സീറ്റുവരെ നേടി ബി.ജെ.പി സഖ്യം അധികാരത്തില്‍ വരുമെന്ന് റിപ്പബ്ളിക്ക്- സി.എൻ.എക്സ് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. തൃണമൂൽ സഖ്യം 128 മുതൽ 138 സീറ്റുവരെ നേടും. ഇടതു സഖ്യം 11- 21 മുതൽ സീറ്റു നേടുമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു. കേരളത്തിൽ എൽ.ഡി.എഫ് 72- 80 സീറ്റുവരെ നേടി തുടർഭരണം നേടുമെന്ന് സി എൻ എക്സ് – റിപ്പബ്ലിക് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. എൻഡിഎ 1-5 സീറ്റുവരെ നേടാം. പുതുച്ചേരിയിൽ 16-20 വരെെ സീറ്റുനേടി  എൻഡിഎ സഖ്യം അധികാരം പിടിക്കും. കോൺഗ്രസ് സഖ്യം 11-13 വരെ സീറ്റുകളിൽ ഒതുങ്ങും. അസമിൽ എൻഡിഎ സഖ്യത്തിന് 74-84 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് സഖ്യം 40-50വരെ സീറ്റ് നേടും. മറ്റുള്ളവർ 1-3വരെ സീറ്റ് നേടും. തമിഴ്നാട്ടിൽ ഡിഎംകെ 160-170 സീറ്റ് നേടി അധികാരത്തിലെത്തുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. നിലവിലെ ഭരണകക്ഷിയായ എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് 58-68വരെ സീറ്റുകൾ മാത്രമേ ലഭിക്കൂ. എഎംഎംകെ 406വരെ സീറ്റുകൾ പിടിക്കാം. 

d7da5cc7 b90a 4aaf 9f78 11d58942028c