കൊച്ചിൻ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി: വി.നന്ദകുമാർ പ്രസിഡണ്ട്, എം.ജി.നാരായണനും, വി.കെ.അയ്യപ്പനും അംഗങ്ങൾ; നാളെ സത്യപ്രതിജ്ഞ ചെയ്യും

43

കൊച്ചിൻ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി വെള്ളിയാഴ്ച ചുമതലയേൽക്കും. എ.ബി.മോഹനൻ പ്രസിഡണ്ടായുള്ള ഭരണസമിതിയുടെ കാലാവുധി കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. കുറ്റുമുക്ക് സ്വദേശി വി.നന്ദകുമാർ ആണ് പുതിയ പ്രസിഡണ്ട്. സി.പി.എം സഹയാത്രികനാണ് നന്ദകുമാർ. ബാങ്ക് ഉദ്യോഗസ്ഥനായി വിരമിച്ച ശേഷം മുഴുവൻ സമയം സാമൂഹ്യ പ്രവർത്തനങ്ങളിലാണ്. വില്ലടം സ്വദേശിയായ എം.ജി.നാരായണൻ ആണ് സി.പി.ഐയുടെ പ്രതിനിധി. ദീർഘകാലം വനജ മിൽ തൊഴിലാളിയും എ.ഐ.ടി.യു.സി യൂണിയൻ സെക്രട്ടറിയുമായിരുന്നു. വില്ലടം പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്നു. സി.പി.ഐ ജില്ലാ കമ്മിറ്റിയംഗവും കിസാൻസഭ സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ വൈസ് പ്രസിഡണ്ടുമാണ്. വി.കെ.അയ്യപ്പൻ എറണാകുളം കാണിനാട് സ്വദേശിയാണ്. സത്യപ്രതിജ്ഞ വെള്ളിയാഴ്ച രാവിലെ 11ന് ചിന്മയ മിഷൻ നീരാഞ്ജലി ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. മന്ത്രി കടകംപിള്ളി സുരേന്ദ്രൻ പങ്കെടുക്കും.