കോവിഡിനെ നിയന്ത്രിക്കാന്‍ സർക്കാരിനൊപ്പം പ്രതിപക്ഷവും യോജിച്ച് പ്രവർത്തിക്കുമെന്ന് രമേശ് ചെന്നിത്തല; വാക്സിൻ ചലഞ്ചിനില്ലെന്നും ചെന്നിത്തല

9

കോവിഡ് മഹാമാരിയെ നിയന്ത്രിക്കാന്‍ സർക്കാരിനൊപ്പം പ്രതിപക്ഷവും യോജിച്ച് പ്രവർത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ ഘട്ടത്തിൽ എല്ലാവരും ഒന്നിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വാക്‌സിന്‍ വിതരണത്തിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയാറാകണം. മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ച് പ്രതിപക്ഷം ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് സ്വാഗതാര്‍ഹമാണ്.