കോവിഡ് ചികിത്സ നിരക്ക്: സർക്കാർ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രികൾ ഹൈക്കോടതിയിൽ റിവ്യു ഹർജി നൽകും

6

കോവിഡ് ചികിത്സ നിരക്ക് ഏകീകരിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രികള്‍ ഹൈക്കോടതിയെ സമീപിക്കും. കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ തിങ്കളാഴ്ച റിവ്യൂ ഹര്‍ജി സമര്‍പ്പിക്കും. ഗുണമേന്മ ഉറപ്പു വരുത്തനാകില്ലെന്നാണ് മാനേജ്‌മെന്റ് വാദം.
മുറികളുടെ നിരക്ക്, ഇന്‍ഷുറന്‍സ് തുടങ്ങിയവയുടെ കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നാണ് സ്വകാര്യ ആശുപത്രിളുടെ ആവശ്യം. ഇക്കാര്യത്തില്‍ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടും ഉത്തരവില്‍ ആശയക്കുഴപ്പം മാറ്റാന്‍ തയ്യറായില്ലെന്നും മാനേജ്‌മെന്റുകള്‍ വ്യക്തമാക്കി.
ജനറല്‍ വാര്‍ഡില്‍ 2,300 രൂപയും ഐ.സി.യുവില്‍ 6,500 രൂപയുമാണ് പ്രതിദിന നിരക്ക്. വെന്റിലേറ്റര്‍ സൗകര്യമുള്ള ഐ.സി.യുവില്‍ 11,500 രൂപയും ഹൈ ഡീപ്പന്‍ഡന്‍സി യൂണിറ്റില്‍ 3,300 രൂപയും ഈടാക്കാം. സ്വകാര്യ ആശുപത്രികളുമായള്ള ചര്‍ച്ചയെ തുടര്‍ന്നാണ് ഏകീകൃത നിരക്ക്