കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു: മുഖ്യമന്ത്രിക്കെതിരെ ഗവർണർക്ക് പരാതി

34

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർക്ക് പരാതി. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നാരോപിച്ച്
മഞ്ചേരി സ്വദേശിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഷാൻ കൊടുവണ്ടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകിയത്. മുഖ്യമന്ത്രിക്കെതിരെ നടപടിക്ക് ശുപാർശ നൽകണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഈ മാസം എട്ടിന് കൊവിഡ് ബാധിതനായ മുഖ്യമന്ത്രി ഏഴാം ദിവസം വീണ്ടും പരിശോധന നടത്തി നെഗറ്റീവ് ആയത് പ്രോട്ടോക്കോൾ ലംഘനം ആണെന്നാണ് ആരോപണം. പ്രോട്ടോക്കോൾ പ്രകാരം പത്താം ദിവസമാണ് പരിശോധന നടത്തേണ്ടിയിരുന്നതെന്നും പരാതിയിൽ പറയുന്നു. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് വ്യാപക ആരോപണം ഉയർന്നിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉൾപ്പെടെ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു.