കോവിഡ് വ്യാപനം: കോർപ്പറേഷൻ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ജോൺ ഡാനിയൽ; മേയർ വിഷയത്തെ ഗൗരവകരമായി കാണണമെന്നും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

325

കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളിൽ ആരോഗ്യ സുരക്ഷയും ആത്മവിശ്വാസം വളർത്തുന്ന കാര്യത്തിൽ കോർപ്പറേഷൻ ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്ന് കൗൺസിൽ യോഗത്തിൽ നഗരാസൂത്രണ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ. കോവിഡ് ബാധിതരായ തികച്ചും സാധാരണക്കാരായ ആളുകളുടെ വീടുകൾ സൗജന്യമായി സാനിറ്റൈസ് (അണുവിമുക്തമാക്കുന്നതിന്) ചെയ്യുന്നതിന് ഉള്ള സംവിധാനം സ്വീകരിക്കണമെന്ന് ജോൺ ഡാനിയൽ പറഞ്ഞു. കോവിഡ് മുക്തരായവരുടെ വീടുകളിൽ ഈ നടപടി സുരക്ഷിതത്വ ബോധം നൽകും.
നിലവിൽ സ്വകാര്യ ഏജൻസികൾ വലിയ തുകയാണ് വീടുകൾ അണുവിമുക്തമാക്കുന്ന വാങ്ങുന്നത് ഇത് സാധാരണക്കാരായ ആളുകൾക്ക് താങ്ങുന്നതല്ല. സർക്കാർ സൗജന്യമായി നൽകുന്ന രോഗപ്രതിരോധ മരുന്നുകളുടെ വിതരണം കോർപ്പറേഷനിൽ പരിധിയിൽ നടക്കുന്നില്ല. കോർപ്പറേഷൻ പരിധിയിലെ പോസിറ്റീവ് ആയവരുടെ ദൈനംദിന പട്ടിക പോലും ഇറക്കാൻ കോർപ്പറേഷന് സാധിക്കുന്നില്ല. കോവിഡ് കാലത്ത് ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ ഡിവിഷൻ തലങ്ങളിലെ ആർ.ആർ.ടി.കൾ (റാപ്പിഡ് റെസ്പോൺസ് ടീം) വിപുലപ്പെടുത്തണം. എന്നാൽ കോർപ്പറേഷനിൽ മുഴുവൻ ഡിവിഷനുകളിലും വളരെ വൈകിയാണ് ആർ.ആർ.ടി രൂപീകരണം പോലും ചേർക്കാൻ ആയതെന്ന് ജോൺ ഡാനിയൽ പറഞ്ഞു. പ്രായമായവർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവർക്കും കോർപ്പറേഷന്റെ തന്റെ കീഴിലുള്ള ജനറൽ ആശുപത്രിയിലെ സൗകര്യങ്ങൾ ഉപയോഗിച്ച് മൊബൈൽ കോവിഡ് വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തണമെന്ന നിർദേശത്തോട് മേയർ മുഖം തിരിച്ചെന്ന് ജോൺ ഡാനിയൽ പറഞ്ഞു.