ഗവർണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ടി.എൻ.പ്രതാപൻ എം.പിയുടെ കത്ത്

49

നിയമസഭാ സമ്മേളനം ചേരുന്നത് വിലക്കിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ചു വിളിക്കണമെന്ന് ടി.എൻ.പ്രതാപൻ എം.പി. ഇക്കാര്യമാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പ്രതാപൻ കത്തയച്ചു. ഭരണഘടനയുടെ 163, 174(1) അനുച്ഛേദ പ്രകാരം നിയമസഭ യോഗം ചേരുന്നത് നിഷേധിച്ച ഗവർണറെ തിരിച്ചുവിളിക്കണമെന്ന് പ്രതാപൻ കത്തിൽ ആവശ്യപ്പെട്ടു.